Kerala

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ചുരത്തിലെ ഏഴാം വളവിൽ വച്ചായിരുന്നു അപകടം. വില്യാപ്പള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലയോര ഹൈവേയുടെ നവീകരണ പ്രവർത്തികൾ നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത വൻതോതിൽ വർധിച്ചിരിക്കുകയാണ്.

See also  കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾക്ക് കടുത്ത ആശങ്ക

Related Articles

Back to top button