Kerala

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, ഏഴ് പേർക്ക് പരുക്ക്

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു

പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. കിടന്നുറങ്ങിയ സംഘത്തിൽ പത്ത് പേരുണ്ടായിരുന്നു

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന തടിലോറിയാണ് അപകടമുണ്ടാക്കിയത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്നും വിവരമുണ്ട്. കണ്ണൂർ ആലങ്കോട് സ്വദേശി അലക്‌സാണ്(33) ക്ലീനർ. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

The post തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, ഏഴ് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്ക് പരുക്ക്

Related Articles

Back to top button