Kerala

കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സജി ചെറിയാനെതിരെ തുടരന്വേഷണത്തിൽ തീരുമാനമായില്ല

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനമെടുക്കാതെ സർക്കാർ. സജി ചെറിയാൻ അപ്പീലും നൽകിയിട്ടില്ല. കോടതിയലക്ഷ്യ നടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ ബൈജു നോയൽ പ്രതികരിച്ചു

സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള പോലീസ് റിപ്പോർട്ട് തള്ളിയാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദേശം

എന്നാൽ കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും തുടരന്വേഷണ്തതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. കോടതി ഉത്തരവ് പോലീസ് ആസ്ഥാനത്ത് എത്തിയിട്ടും അന്വേഷണ സംഘത്തിൽ പോലും തീരുമാനമായിട്ടില്ല.

The post കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സജി ചെറിയാനെതിരെ തുടരന്വേഷണത്തിൽ തീരുമാനമായില്ല appeared first on Metro Journal Online.

See also  അജിത് കുമാറിനായി അസാധാരണ നടപടി; രണ്ട് അന്വേഷണ റിപ്പോർട്ടുകളും സർക്കാർ തിരിച്ചയച്ചു

Related Articles

Back to top button