Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഒറ്റയടിക്ക് ഉയർന്നത് 4840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഇന്ന് രാവിലെ പവന് 4840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,17,720 രൂപയിലെത്തി. ഗ്രാമിന് 605 രൂപ ഉയർന്ന് 14,715 രൂപയിലെത്തി

ജനുവരി 29ന് സ്വർണവില സർവകാല റെക്കോർഡ് നിലവാരമായ 1.31 ലക്ഷത്തിലെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഇടിയുന്നതാണ് കണ്ടത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. 

18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 495 രൂപ ഉയർന്ന് 12,040 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 320 രൂപയായി.
 

See also  മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ചുമതല

Related Articles

Back to top button