യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി

പള്ളി തർക്ക കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതി നിർദേശം.
സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി
കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
The post യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി appeared first on Metro Journal Online.