Kerala

ട്രോളി ബാഗ് വിവാദം: കോൺഗ്രസ് നേതാക്കളെ കുറുവ സംഘത്തെ പോലെ ചോദ്യം ചെയ്യണമെന്ന് ഇഎൻ സുരേഷ് ബാബു

ട്രോളി ബാഗ് വിവാദത്തിൽ കോൺഗ്രസ് നേതാക്കളെ കുറുവ സംഘങ്ങളെ ചോദ്യം ചെയ്യുന്നതുപോലെ ചെയ്താൽ സത്യം പുറത്തുവരുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ട്രോളി ബാഗ് വിവാദത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിന് ശേഷവും സിപിഎം ആരോപണം ആവർത്തിക്കുകയാണ്

പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറുവാ സംഘത്തെ ചോദ്യം ചെയ്ത പോലെ ചോദ്യം ചെയ്താൽ വിവരം കിട്ടുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. എന്നാൽ പോലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നുണ പരിശോധന അടക്കം ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

ഇതിനെല്ലാം മുൻകൈ എടുക്കേണ്ടത് പോലീസാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും രാഹുൽ പറഞ്ഞു. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

See also  ലൈംഗികാതിക്രമ കേസിൽ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Related Articles

Back to top button