കാറില്‍ പോവുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയിൽ

കൊല്ലത്ത് ചെമ്മാം മുക്കിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭർത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു
രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തീ പടർന്നതോടെ സോണിയ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊ ലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.
പൊള്ളലേറ്റ സോണി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു വാഹനത്തിൽ എത്തിയാണ് അനിലയും സോണിയും സഞ്ചരിച്ച കാറിലേക്ക് പത്മരാജൻ പെട്രോൾ ഒഴിച്ചത്. തീ പടർന്നതോടെ പത്മരാജനും ഓടിരക്ഷപ്പെട്ടു. ഇരുവാഹനങ്ങളും പൂർണമായും കത്തിനശിച്ചു
The post കാറില്‍ പോവുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയിൽ appeared first on Metro Journal Online.