Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിനെ കോടതി രൂക്ഷ‍മായി വിമർശിക്കുകയും ചെയ്തു. സർ‌ക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്. തുടർന്ന് അപ്പീൽ ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

തന്ത്രി കണ്ഠര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ. തന്ത്രിക്കെതിരേ തെളിവുകളില്ലെന്നും കൊല്ലം വിജിലൻസ് കോടതി പരാമർശം നടത്തിയിരുന്നു.

ഇത്തരമൊരു പരാമർശം കീഴ്ക്കോടതി നടത്തരുതായിരുന്നുവെന്നും ഈ പരാമർശം നീക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടത്. ഈ പരാമർശം നീക്കമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്നും വാക്കാൽ പരാമർശിക്കുകയും ചെയ്തു.

See also  സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ ഡോക്ടർമാരുടെ സംഘടനകൾ

Related Articles

Back to top button