Local
കെ.ബാപ്പു അനുസ്മരണം അരീക്കോട് നടന്നു

അരീക്കോട്: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ (KSKTU) അരീക്കോട് ഏരിയാ കമ്മിറ്റി YMA ഹാളിൽ സംഘടിപ്പിച്ച കെ.ബാപ്പു അനുസ്മരണ യോഗം ഏരിയാ സെക്രട്ടറി സ: പട്ടീരി പ്രഭാകരൻ ഉൽഘാടനം ചെയ്തു.
KSKTU അരീക്കോട് ഏരിയാ പ്രസിഡന്റ് സ: കെ. മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. സ: പരമേശ്വരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സ: കെ.ടി. മുഹമ്മദ് സ്വാഗതവും സ: എ.ബാബുരാജ് നന്ദിയും പറഞ്ഞു.
യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സംസാരിച്ചു. കെ.ബാപ്പുവിന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിച്ച യോഗം അദ്ദേഹത്തിന്റെ സമൂഹ്യ സേവനങ്ങളെ പ്രകീർത്തിച്ചു.