Kerala

10 വയസുകാരിയെ പിന്തുടർന്നെത്തി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

തമിഴ്‌നാട് ഗുമ്മിഡിപൂണ്ടയിൽ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുപി സ്വദേശി കസ്റ്റഡിയിൽ. ട്രെയിനിൽ പോപ്‌കോൺ വിൽക്കുന്ന യുവാവാണ് പിടിയിലായത്. പീഡനം നടത്തിയാളുടെ സിസിടിവി ദൃശ്യങ്ങളുമായി രൂപസാദൃശ്യമുള്ള യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

ജൂലൈ 12നാണ് സംഭവം നടന്നത്. സ്‌കൂൾ വിട്ടശേശം അറമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് കൂടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയാണ് യുവാവ് ആക്രമിച്ചത്. പെൺകുട്ടിയുടെ വായ മൂടിക്കെട്ടി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി കാര്യം പറയുകയും പിന്നീട് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രത്യേക നാല് സംഘങ്ങളെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.

The post 10 വയസുകാരിയെ പിന്തുടർന്നെത്തി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽ appeared first on Metro Journal Online.

See also  ആര് വാഴും ആര് വീഴും: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Related Articles

Back to top button