തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എൻസിപി; എകെ ശശീന്ദ്രന്റെ രാജിക്ക് സാധ്യത

തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പിസി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നീക്കം
ശശീന്ദ്രൻ മന്ത്രിസ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം. ഇന്നലെ കൊച്ചിയിൽ പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി നേതൃയോഗം ചേർന്നിരുന്നു. ശശീന്ദ്രൻ രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കേണ്ട സാഹചര്യമുണ്ടാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു
എന്നാൽ മന്ത്രിയെ മാറ്റണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയെ ചിലത് ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താൻ കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു
The post തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എൻസിപി; എകെ ശശീന്ദ്രന്റെ രാജിക്ക് സാധ്യത appeared first on Metro Journal Online.