Local
വഖ്‌ഫ് ഭേദഗതി ബിൽ കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

ചേന്ദമംഗല്ലൂർ : വഖ്‍ഫ് ബിൽ: വംശഹത്യാ നീക്കവും സ്വയം നിർണ്ണയം ഇല്ലാതാക്കുന്നതും – വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. മുൻസിപ്പൽ പ്രസിഡന്റ് കെ അബ്ദുൽ റഹീം, സെക്രട്ടറി കൗൺസിലർ ഗഫൂർ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി റൻതീസ് റംസാൻ എന്നിവർ സംസാരിച്ചു. നൗഷാദ് ടി.കെ, ഗഫൂർ പൊറ്റശ്ശേരി, എന്നിവർ നേതൃത്വം നൽകി.