Local

സി.പി.ഐ ചെറുവാടി ബ്രാഞ്ച് സമ്മേളനം സമാപിച്ചു

ചെറുവാടി:സി.പി.ഐ ചെറുവാടി ബ്രാഞ്ച് സമ്മേളനം സ: സത്താർ കൊളക്കാടൻ നഗറിൽ വെച്ച് നടന്നു. പി. രാമൻകുട്ടി പതാക ഉയർത്തി എം.കെ ഉണ്ണിക്കോയയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനം കെ.എം അബ്ദുറഹിമാൻ (മണ്ഡലം ഭാരവാഹി)ഉത്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം വി.എ സെബാസ്റ്റ്യൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. അബൂബക്കർ (ലോക്കൽ സെക്രട്ടറി ) രവീന്ദ്രൻ കൈതക്കൽ, കൊലവൻകുട്ടി, നൗഷാദ് കൊളക്കാടൻ പ്രസംഗിച്ചു. അസീസ് ക്കുന്നത്ത് സ്വാഗതവും സംഘടനാ റിപ്പോർട്ടും വാഹിദ് കെ. രക്തസാക്ഷി പ്രമേയവും നൗഷാദ് വി. വി അനുശോചന പ്രമയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി നൗഷാദ് വി. വി (സെക്രട്ടറി ) ഷാഹുൽ ഹമീദ് ടി.പി (അസി: സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. കൊടിയത്തൂർ പഞ്ചായത്തിലെ ഏക പൊതു ശ്മശാനമായ ഒങ്ങുങ്ങൽ ശ്മശാനത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയം പാസാക്കി.

See also  സോഫ്റ്റ്ബേസ്ബോൾ കേരള ടീം കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button