Education
ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി കശ്യപ് പട്ടേലിനെ നിയമിച്ചു

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി ഇനി ഇന്ത്യന്‍ വംശജൻ. ഗുജറാത്തി മാതാപിതാക്കളുടെ മകനായ കശ്യപ് പട്ടേലിനെയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്. വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്.
The post ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി കശ്യപ് പട്ടേലിനെ നിയമിച്ചു appeared first on Metro Journal Online.