Local

കീഴുപറമ്പ് GVHSS-ൽ SSLC രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു

കീഴുപറമ്പ്: എസ് എസ് എൽ സി പരീക്ഷയിൽ വിജയശതമാനവും പഠന നിലവാരവും ഉയർത്തുന്നതിനായി കീഴുപറമ്പ് ജി വി എച്ച് എസ് എസ്-ൽ രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ.സി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എം.ഇ ഫസൽ, എസ് ആർ ജി കൺവീനർ ഇ.സാദിഖലി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ. സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു. രാത്രികാല ക്യാമ്പിന് ശേഷം പകൽ 8.30 മുതൽ വൈകീട്ട് 5 മണി വരെ നീണ്ടുനിൽക്കുന്ന പകൽ പഠന ക്യാമ്പും ആരംഭിക്കും. കലാ-കായിക മേളയിൽ സംസ്ഥാന തല മികവിന് പുറമെ, വർഷങ്ങളായി തുടർച്ചയായി 100% വിജയവും ഉയർന്ന A+ നിലവാരവും നിലനിർത്തുന്ന വിദ്യാലയമാണ് കിഴുപറമ്പ് ജി വി എച്ച് എസ് എസ്.

See also  രക്തദാനം,ജീവദാനം , ബോധവൽക്കരണവുമായി എൻഎസ്എസ് വളണ്ടിയർമാർ

Related Articles

Back to top button