Local
മാസാന്ത മെഗാ സമ്മാനദാനവും പ്രാഥമിക ജീവൻ രക്ഷ പരിശീലനവും നടത്തി

ചെറുവാടി: ചെറുവാടി യൂണിറ്റ് വ്യാപാരി വ്യവസായി സമിതി ഫെബ്രുവരി 5 മുതൽ ആഗസ്റ്റ് 15 വരെ നടത്തിവരുന്ന വ്യാപാരോത്സവ് 25 ന്റെ മാസാന്ത മെഗാ നറുക്കെടുപ്പ് കെയർ വൺ പോളി ക്ലിനിക് ഡോക്ടർ അശ്വിൻ നിർവഹിച്ചു.ചെയർമാൻ മജീദ് ടിപിയുടെ അധ്യക്ഷതയിൽ ഷെബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു.നറുക്കെടുപ്പ് വിജയിക്ക് ടി കെ മട്ടൻ സ്റ്റാൾ നൽകിയ ഉപഹാരം റൂഹീ ക്ലിനിക് ഡോക്ടർ സബിത കൊളക്കാടൻ ജെബു തെനേങ്ങപറമ്പിന് കൈമാറി.ആയുർ ഷിഫാ ഹോസ്പിറ്റൽ ഇസ്മായിൽ ഗുരുക്കൾ ആശംസയർപ്പിച്ചു സംസാരിച്ചു.BLS ട്രെയിനർ ഹബീബ്റഹ്മാൻ അറക്കൽ ജീവൻ രക്ഷ പരിശീല ക്ലാസ്ന് നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ നജ്മുദ്ധീൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ശരീഫ് ബേക്കറി നന്ദിയും പറഞ്ഞു.