Kerala

പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനെ മൊഴി എടുക്കാൻ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയലാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. നോട്ടീസ് നൽകിയാണ് മൊഴി രേഖപ്പെടുത്താൻ ഇയാളെ വിളിച്ചു വരുത്തിയത്.

കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയൽ പറഞ്ഞു. അതേസമയം മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇക്കാര്യം ദി ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ട്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

See also  ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രസർക്കാർ പണം നൽകില്ലെന്ന് വിഡി സതീശൻ

Related Articles

Back to top button