Kerala
പത്തനംതിട്ടയിൽ കാണാതായ 86കാരിയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നിന്ന് കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറമ്മ ശാമുവലാണ്(86) മരിച്ചത്.
വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് സാറമ്മയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. ഇവർക്കായി തെരച്ചിൽ നടന്നു വരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



