Local
വലിയകല്ലുങ്ങൽ തെക്കുംതല റോഡ് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 9 ലക്ഷം വകയുയർത്തി നിർമ്മിച്ച വലിയകല്ലുങ്ങൽ തെക്കുംതല റോഡ് ഡ്രൈനേജിന്റെ ഉദ്ഘാടനം 18 ന് വ്യാഴാഴ്ച രാവിലെ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖയ്യ ഷംസു നിർവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ പിടി, വാർഡ് മെമ്പർ രതീഷ് കെ, ടി അബ്ദുറഹിമാൻ, അബുബക്കർ പറശ്ശേരി, മുജീബ് റഹ്മാൻ ടി, സുലൈമാൻ കെ പി തുടങ്ങിയവർ പങ്കെടുത്തു.