നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി, ക്ഷണിച്ചത് കലക്ടറെന്ന് ഹർജിയിൽ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹർജിയിൽ പറയുന്നു
തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. അതേസമയം നവീൻ ബാബുവിനെതിരെ ആരോപണങ്ങളും ഹർജിയിലുണ്ട്. ഫയലുകൾ വെച്ച് താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു
അന്വേഷണത്തിൽ നിന്ന് താൻ ഒളിച്ചോടില്ല. മുൻകൂർ ജാമ്യം അനുവദിക്കണം. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
The post നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി, ക്ഷണിച്ചത് കലക്ടറെന്ന് ഹർജിയിൽ appeared first on Metro Journal Online.