National

പെട്രോള്‍ പമ്പില്‍ കാറിന് തീപ്പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

മംഗലാപുരം: ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയ കാറിന് തീപ്പിടിച്ചു. മംഗലാപുരം ലേഡിഹില്ലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ മാരുതി 800 കാറിനാണ് തീപ്പിടിച്ചത്. പാര്‍ശ്വനാഥ് എന്നയാളുടെ വാഹനത്തിനാണ്
തീപിടിച്ചത്. പാര്‍ശ്വനാഥ് തന്നെയായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. തീപടര്‍ന്നതിന് പിന്നാലെ പാര്‍ശ്വനാഥ് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തില്‍ പാര്‍ശ്വനാഥിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പമ്പിനുള്ളില്‍ വാഹനത്തിന് തീപടര്‍ന്നതോടെ ജീവനക്കാര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

The post പെട്രോള്‍ പമ്പില്‍ കാറിന് തീപ്പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം appeared first on Metro Journal Online.

See also  ഇനിയും സഹിക്കാനാകില്ല, ഭാര്യയും പിതാവും പീഡിപ്പിക്കുന്നു; ആത്മഹത്യ ചെയ്ത കഫേ ഉടമയുടെ വീഡിയോ പുറത്ത്

Related Articles

Back to top button