Local

മെറ്റീരിയൽ കളക്ഷൻ സെൻ്ററിനെതിരെ പരാതിയുമായി കീഴുപറമ്പ് ജിവിഎച്ച്എസ്എസ്

കീഴുപറമ്പ്: കീഴുപറമ്പ് മേലാപറമ്പിൽ സ്ഥാപിക്കാനൊരുങ്ങുന്ന മെറ്റീരിയൽ കളക്ഷൻ സെൻ്ററിനെതിരെ (MCF) പരാതിയുമായി കീഴുപറമ്പ് കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. UP, HS, HSS, VHSE വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയ മതിലിനോട് ചേർന്നാണ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് എംസിഎഫ് സ്ഥാപിക്കാനൊരുങ്ങുന്നത്. 3 കോടി ചെലവഴിച്ച് നിർമ്മിച്ച UP ബ്ലോക്ക്, ഉച്ചഭക്ഷണ പാചകപ്പുര, ന്യൂട്രിമിക്സ് ഭക്ഷണ നിർമാണ യൂണിറ്റ് എന്നിവയോട് തൊട്ട് ചേർന്നാണ് പഞ്ചായത്ത് ധികൃതർ MCF നിർമിക്കാൻ കരാർ നൽകിയത്.

ഹരിത കർമസേന സംഭരിക്കുന്ന മാലിന്യങ്ങൾ പലപ്പോഴും സുരക്ഷിതമായ സ്കൂൾ അധ്യായനത്തിന് തടസ്സമാകുമെന്നു സ്കൂൾ അധികൃതർ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഉണർത്തി. പിടിഎ പ്രസിഡണ്ട് ഇ. സി. ജുമൈലത്ത്, എസ്എംസി ചെയർമാൻ എം.ഇ. ഫസൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ, VHSE പ്രിൻസിപ്പാൾ ടി ഷാനി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. സുരേഷ് എന്നിവർ ഈ പൊതുവിദ്യാലയത്തിന് അപകടം വരുന്നുന്ന എംസിഎഫ് നിർമ്മാണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.

See also  അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി

Related Articles

Back to top button