Local
ഇൻ്റർ യു.പി ഫുട്ബോൾ ടൂർണ്ണമെന്റിൽ അൽ അൻവാർ ജേതാക്കൾ

അരീക്കോട് : അരീക്കോട് ഉപജില്ലാ കെ.എസ്.ടി.യു കമ്മിറ്റി സംഘടിപ്പിച്ച ഇൻ്റർ യു.പി ഫുട്ബോൾ മത്സരത്തിൽ കുനിയിൽ അൽ-അൻവാർ സ്കൂൾ ജേതാക്കളായി. വടശ്ശേരി സ്പോർട്സ് സിറ്റിയിൽ നടന്ന ടൂർണ്ണമെൻ്റിൽ12 ടീമുകൾ പങ്കെടുത്തിരുന്നു. ഏറ്റവും നല്ല കളിക്കാരനായി അൽ അൻവാറിലെ അൻഷിദ് കെ.കെ തെരഞ്ഞെടുക്കപ്പെട്ടു.