Education

നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഒരു തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞുവെന്ന കലക്ടറുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്ത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്.

തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തുവന്നിരുന്നു. പിപി ദിവ്യയെ രക്ഷിക്കാൻ കലക്ടർ കൂട്ടുനിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു

ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിലും കലക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കലക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യമില്ലായിരുന്നു.

The post നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി appeared first on Metro Journal Online.

See also  മഴ കൂടുതൽ ശക്തമാകും; നാളെ രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലയിൽ യെല്ലോ അലർട്ട്

Related Articles

Back to top button