Local
മുക്കം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു: കാരശ്ശേരി ജേതാക്കൾ

മുക്കം : മുപ്പത്തി രണ്ടാമത് എസ് എസ് എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് കാരശ്ശേരിയിൽ സമാപിച്ചു.
635 മാർക്ക് നേടി കാരശ്ശേരി സെക്ടർ ഒന്നാം സ്ഥാനവും
525 മാർക്ക് നേടി കൊടിയത്തൂർ സെക്ടർ രണ്ടാം സ്ഥാനവും 494 മാർക്ക് നേടി എരഞ്ഞിമാവ് സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സംഗമം മർകസ് വൈസ് പ്രസിഡൻ്റ്
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി തങ്ങൾ ഉദ്‌ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂർ അനുമോദന പ്രഭാഷണം നടത്തി.
കലാ പ്രതിഭയായി കാരശ്ശേരി സെക്ടറിലെ ഹാഫിസ് മുഹമ്മദ് ശാദിലും സർഗ്ഗ പ്രതിഭയായി എരഞ്ഞിമാവ് സെക്ടറിലെ ആഷിഖ് എ.കെയും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസ് വിഭാഗത്തിൽ 75 മാർക്ക് നേടി എം.എ.എം.ഒ മണാശ്ശേരി ഒന്നാം സ്ഥാനവും 74 മാർക്ക് നേടി സുന്നിയ്യ അറബിക് കോളേജ് ചേന്നമംഗലൂർ രണ്ടാം സ്ഥാനവും 64 മാർക്ക് നേടി കെഎംസിടി എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.