Kerala

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല: കെ സുധാകരൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല എന്ന് കെ സുധാകരൻ. കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കെ സുധാകരൻ പറഞ്ഞു. 

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടെന്ന വാദം അസംബന്ധമാണ്. മല്ലികാർജുന ഖാർഗെ തന്നെ വിളിച്ചിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് ഖാർഗെയ്ക്ക് അറിയാം

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടിഒ മോഹനനുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. താൻ സ്ഥാനാർഥി ആകുന്നില്ലെങ്കിൽ പകരം ടിഒ മോഹനനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചെന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ പ്രതികരിച്ചു
 

See also  പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

Related Articles

Back to top button