Local

സ്കൂൾ വാർഷികം ആഘോഷിച്ചു

പൂവ്വത്തിക്കൽ: ഊർങ്ങാട്ടിരി എ.എൽ.പി സ്കൂൾ വാർഷികാഘോഷം ‘മേളം 2024’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ടോമോ, സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ‘ടാലൻറ് ഹബ്ബ്’ പ്രകാശനം എന്നിവ നടന്നു. വിവിധ മേഖലകളിൽ മികവുകൾ തെളിയിച്ചവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ഷാഫി എം.ടി, റിഷാദ് എം, ലിസി ജോർജ്, സൂരജ് സി, കൃഷ്ണകുമാർ സി സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിജി മാത്യു സ്വാഗതവും നജ്മുദ്ദീൻ ടി.കെ. നന്ദിയും പറഞ്ഞു.

See also  ലോക യുദ്ധവിരുദ്ധ ദിനം ആചരിച്ചു

Related Articles

Back to top button