Local

എരിവും പുളിയും കലർന്ന ദം സോഡ, മസാല സോഡ വില്പനക്ക് കാവനൂർ പഞ്ചായത്ത് പരിധിയിൽ നിരോധനം

കാവനൂർ: മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തവും താട വീക്കവും മറ്റു ജല ജന്യ രോഗങ്ങളും പടരുന്ന അവസ്ഥയിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശത്താൽ റമദാനിൽ നോമ്പ് തുറക്ക് ശേഷം റോഡരികിലെ സ്പെഷ്യൽ ദം സോഡ, മസാല സോഡ, എരിവും പുളിയും കലർന്ന പ്രത്യേക പാനീയങ്ങളും ഉപ്പിലിട്ടതും കാവനൂർ പഞ്ചായത്ത് പരിധിയിൽ നിരോധനമേർപ്പെടുത്തി.
പോലീസും പഞ്ചായത്തും ആരോഗ്യ വിഭാഗവും വരും ദിവസങ്ങളിൽ പരിശോധന നടത്തും. ഇത്തരം പാനീയ വില്പന നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കാവനൂർ ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും അറിയിച്ചു.
See also  കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു അനുവദി പേർക്ക് പരിക്ക്

Related Articles

Back to top button