Local
എസ്‌വൈഎസ് കുറ്റൂളി യൂണിറ്റ് ഗ്രാമ സഭ സംഘടിപ്പിച്ചു

കുറ്റൂളി: ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ കീഴിൽ യൂണിറ്റുകളിൽ നടത്തിവരുന്ന ഗ്രാമസഭ കുറ്റൂളി യൂണിറ്റിൽ ശ്രദ്ധേയമായി നടന്നു. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് റാഫി (എസ്എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറി ), റഷീദ് മുസ്‌ലിയാർ (മുസ്ലിം ജമാഅത് ), നജീബ് യുപി (എസ്‌വൈഎസ് സർക്കിൾ സെക്രട്ടറി), മുനീർ കെടി (എസ്‌വൈഎസ് യൂണിറ്റ് പ്രസിഡന്റ് ) എന്നിവർ സംസാരിച്ചു. നിജാസ് കെടി സ്വാഗതവും മുഹ്‌സിൻ സിപി നന്ദിയും പറഞ്ഞു.