Local

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു

 

കൊടിയത്തൂർ പി ടി എം ഹയർ സക്കണ്ടറി സ്കൂൾ എൻ എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്ന് ഉദ്ദേശത്തോടുകൂടി സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു പിടിഎ വൈസ് പ്രസിഡണ്ട് പുതുക്കിടി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എം എസ് ബിജു സ്വാഗതം പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആയിശ ചേലപുറത്ത് ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം ശരീഫ് മാസ്റ്റർ ,നജ് വ ഹനീന , ഉബൈദുള്ള സി കെ,ഷഹർബാൻ കോട്ട, അബ്ദുൽബാരി എം സി ഇർഷാദ് ഖാൻ ഫഹദ് ചെറുവാടി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

See also  തേക്കിൻചുവട്ടിൽ കാർ അപകടം; നിസാര പരിക്കുകളോടെ രക്ഷപെട്ടു

Related Articles

Back to top button