Local

കർഷക കോൺഗ്രസ്‌ മണ്ഡലം പൊതു യോഗവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

തോട്ടുമുക്കം: കർഷക കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പൊതുയോഗം തോട്ടുമുക്കം പള്ളിത്താതാഴെ അങ്ങാടിയിൽ വെച്ച് നടത്തുകയുണ്ടായി. പൊതുയോഗം കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ് ശ്രീ മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ വിനോദ് ചെങ്ങളംതകിടിയിൽ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. പൊതുയോഗത്തിൽ മികച്ച കർഷകരെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ആദരിക്കുകയുണ്ടായി. ഡിസിസി ജനറൽ സെക്രട്ടറി ശ്രീ സി.ജെ ആൻറണി, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറ് ശ്രീ സിറാജുദ്ദീൻ മണ്ഡലം പ്രസിഡൻറ് ശ്രീമതി സുജ ടോം, പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ദിവ്യ ഷിബു, ശ്രീ രമേശ് തോണിച്ചാൽ,ശ്രീ കുര്യൻ മുണ്ടൻപ്ലാക്കൽ ശ്രീ ബാബു പൊലുക്കുന്നത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ശ്രീ ഷിജി മോൻ സ്വാഗതവും ശ്രീ പ്രണോയി മാത്യു നന്ദിയും പറഞ്ഞു.

See also  സി.എച്ച്. സെന്ററിന് ധനസമാഹരണം നടത്തി

Related Articles

Back to top button