Local

കാവനൂർ സാദിഖ് സഖാഫിയുടെ പ്രവർത്തനങ്ങളുമായി സമസ്തക്ക് യാതൊരു വിധ ബന്ധവുമില്ല: സമസ്ത അരീക്കോട് മേഖല

അരീക്കോട് :കാവനൂർ മുഹമ്മദ് സാദിഖ് സഖാഫി എന്ന വ്യക്തിയുടെ പ്രവർത്തനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അംഗീകാരത്തോടെയല്ലെന്നും സമസ്‌ത നൽകിയ പല നിർദ്ദേശങ്ങളും അദ്ദേഹം പാലിച്ചിട്ടില്ലെന്നും അറിയിച്ചു കൊണ്ട് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയുടെ കത്ത് മലപ്പുറം ജില്ലാ മുശാവറ മുഖേന അരീക്കോട് മേഖല മുശാവറക്ക് ലഭിച്ച സാഹചര്യത്തിൽ കാവനൂർ സാദിഖ് സഖാഫി എന്ന വ്യക്തിയുമായും അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് യാതൊരു വിധ ബന്ധവുമില്ല എന്ന് സമസ്ത അരീക്കോട് മേഖല മുശാവറ അറിയിച്ചു. നവംബർ ആറ്ന് വ്യാഴാഴ്ച നടന്ന അരീക്കോട് മേഖല മുശാവറ യോഗത്തിലാണ് ഈ നടപടി.

പ്രസിഡന്റ് കെ സി അബൂബക്കർ ഫൈസിയുടെ അധ്യക്ഷതയിൽ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സി പി ബീരാൻ മുസ്‌ലിയാർ, കെ പി എച് തങ്ങൾ കാവനൂർ, അബ്‌ദുൾ ഹമീദ് അൻവരി, കെ കെ അബൂബക്കർ ഫൈസി കാവനൂർ, സലാം സഖാഫി തുവ്വക്കാട്, മുഹ്‌യിദ്ധീൻ കുട്ടി സഖാഫി തവരാപറമ്പ് ചർച്ചക്ക് നേതൃത്വം വഹിച്ചു ബശീർ അഹ്‌സനി വടശ്ശേരി സ്വാഗതവും അബൂബക്കർ സഖാഫി മാതക്കോട് നന്ദിയും പറഞ്ഞു.

See also  നഴ്സറി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം സമ്മാനിച്ച് ജിഎച്ച്എസ് വെറ്റിലപ്പാറ

Related Articles

Back to top button