Local
ഡോൺ ബോസ്കോ കോളേജിന് വീൽചെയർ സംഭാവന

മുക്കം: ഡോൺ ബോസ്കോ കോളേജിന് സാമൂഹിക സേവനത്തിന്റെ ഭാഗമായി മാത്യു അടയ്ക്കാപ്പാറ വീൽചെയർ സംഭാവന ചെയ്തു. കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ജോബി എം. എബ്രഹാം വീൽചെയർ ഏറ്റുവാങ്ങി . കരുണാപൂർവ്വമായ ഈ സേവന പ്രവർത്തനം ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
മാത്യു അടയ്ക്കാ പാറയുടെ സേവനമനോഭാവം സമൂഹത്തിനു മാതൃകയാണെന്ന് ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. മാർട്ടിൻ അഗസ്റ്റിൻ അഭിപ്രായപ്പെട്ടു, കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷിനോ ജോയ്, പി ആർ ഒ സന്തോഷ് അഗസ്റ്റിൻ, ജോബി ഇലന്തൂർ, ജെസ്സിലിൻ മൈക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


