Kerala

ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കാൻ വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വിദേശത്തേക്ക് യാത്ര ചെയ്യാൻ വേടന് സാധിക്കില്ല

ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോൾഗാട്ടി പാലസിലെ സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചിരുന്നു

കേസിൽ വേടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എ സി പിയുടെ മേൽനോട്ടത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

See also  ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ: നിർണായകമായി യുവതിയുടെ അവസാന സന്ദേശം

Related Articles

Back to top button