Education

പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികൾ; ഗൂഢാലോചനയുണ്ടെന്നും എഡിജിപി അജിത് കുമാർ

പിവി അൻവറിനെതിരെ എഡിജിപി എംആർ അജിത് കുമാർ. പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങളും എഡിജിപി മൊഴി നൽകി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും

അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നേരം മൊഴിയെടുപ്പ് നീണ്ടുനിന്നു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോൾ ഡിജിപിക്കൊപ്പമുണ്ടായിരുന്നു. ഇത് വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്.

അൻവറിന്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്. ഇതിൽ എഡിജിപി എന്താണ് പറഞ്ഞതെന്ന കാര്യം പുറത്തുവന്നിട്ടില്ല. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

The post പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികൾ; ഗൂഢാലോചനയുണ്ടെന്നും എഡിജിപി അജിത് കുമാർ appeared first on Metro Journal Online.

See also  മണിപ്പൂരില്‍ അഫ്‌സ്പ നിയമം കര്‍ശനമാക്കി - Metro Journal Online

Related Articles

Back to top button