Local

ഫാരിസ് ബക്കറിനെ സീതി സാഹിബ് കൾച്ചറൽ സെന്റർ ആദരിച്ചു

കൊടിയത്തൂർ : പ്രതിസന്ധികളെ മറി കടന്നു മികവാർന്ന വിജയം കരസ്ഥമാക്കിയ കൊടിയത്തൂരിലെ ഫാരിസ് ബക്കർ പി സി യെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ പ്രത്യേക ആദരം നൽകി.
കഴിഞ്ഞ രണ്ടു വർഷമായി മജ്ജ മാറ്റിവെയ്ക്കലുൾപ്പെടെ രോഗ ചികിത്സയും നിരന്തരം ആശുപത്രിയുമായി കഴിയേണ്ടിവന്ന ഫാരിസ് ബക്കറിൻ്റെ വിജയം നിശ്ചയദാർഢ്യത്തിൻ്റെയും ആത്മപ്രചോദനത്തിൻ്റെതുമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കവിത ടീച്ചർ അധ്യക്ഷത വഹിച്ചു. സി പി ചെറിയ മുഹമ്മദ് ഫാരിസ് ബക്കറിനെ പൊന്നാടയണിച്ചു.
കൾച്ചറൽ സെൻ്റർ ജന. സെകട്ടറി പി സി അബ്ദുന്നാസർ ആമുഖ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസി ഡണ്ട് ഫസൽ കൊടിയത്തൂർ, എൻ നസ്‌റുള്ള, അബ്‌ദു കണിയാത്ത്, എടക്കണ്ടി ആലിക്കുട്ടി, പി.അബ്ദുറഹിമാൻ ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, സി എച്ച് സുബൈദ ടീച്ചർ, അനസ് കാരാട്ട്, റഷീദ് മണക്കാടി, നൗഷീർ അലി എൻ, ഷാഹുൽ ഹമീദ്, ശൈഖ് അബ്ദുല്ല, ഫാരിസ് ബക്കറിൻ്റെ പിതാവ് പി സി അബൂബക്കർ, കുടുംബാംഗങ്ങളായ സൈനബ, ജസ്ന, ഹനീൻ ഹസ്സൻ, ഷെഫിൻ അബൂബക്കർ, ഹാദിയ ജന്ന തുടങ്ങിയവർ പങ്കെടുത്തു

See also  നഴ്സറി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം സമ്മാനിച്ച് ജിഎച്ച്എസ് വെറ്റിലപ്പാറ

Related Articles

Back to top button