Kerala

മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ; മദ്യപിക്കുന്ന ശീലമില്ല

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ സുരഭി. ഭർത്താവ് സോണിയും അജ്മലും ചേർന്ന് തന്റെ മകളെ ഇതിൽ കുടുക്കിയതാണ്. മകൾ മദ്യപിക്കുന്നയാളല്ല. നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചതാകാമെന്നും സുരഭി പറഞ്ഞു

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്റെ തീരുമാനം. സംഭവം നടന്ന സ്ഥലത്തും പ്രതികൾ ഒളിവിൽ പോയ ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതികൾ

ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.

 

 

The post മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ; മദ്യപിക്കുന്ന ശീലമില്ല appeared first on Metro Journal Online.

See also  വേനൽ മഴ; അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button