Local

കുറ്റൂളിയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചു കയറി

മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചക്ക് 1 30 ഓടുകൂടിയാണ് സംഭവം. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്നു സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയിൽ 100 മീറ്ററിലേറെ നീങ്ങിയ ബസിൻ്റെ ടയർ ഉരുകി തീർന്ന നിലയിലായിരുന്നു. പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇറങ്ങിയതിനാലും ഉച്ചസമയം ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതിനാലും വൻ ദുരന്തം ഒഴിവായി.

 

See also  ഇന്ന് ലോകമറിയുന്ന, ലോകമുസ്‌ലിം നേതാക്കളിലെ പണ്ഡിത ശ്രേഷ്ഠനായ കാന്തപുരം ഉസ്താദിന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ വായിക്കുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും:വിശ്വാസപൂർവ്വം പുസ്തകത്തെ കുറിച്ച് ടി.ൻ പ്രതാപൻ

Related Articles

Back to top button