Local

ഗാന്ധി ജയന്തി ദിനം ആചാരിച്ചു

കൂടരഞ്ഞി : സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളും റോട്ടറി ക്ലബ്‌ തിരുവമ്പടിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആചാരിച്ചു.കൂടരഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു.മലയോര ഹൈവേയുടെ മനോഹാരിത നിലനിർത്താൻ കരിംകുറ്റി ജംഗ്‌ഷൻ മുതലുള്ള രണ്ടു ഭാഗങ്ങളിലെയും കാടുകൾ വെട്ടി ചെടികൾ നട്ടുപിടിപ്പിച്ചു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ജെനിൽ ജോൺ, സെക്രട്ടറി റോഷൻ മാത്യു,പ്രോഗ്രാം കോർഡിനേറ്റർ അനീഷ് സെബാസ്റ്റ്യൻ,സ്റ്റെല്ല മാരിസ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസ്, പ്രിൻസിപ്പൽ നാദിയ ജി, അധ്യാപകർ, സ്കൂൾ ലീഡർ ജിയോ ജോളി, വിദ്യാർത്ഥികൾ എന്നിവർ ഈ ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി. ശുചീകരണത്തിന് പുറമെ വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ഈ യജ്ഞ പരിപാടിയിലൂടെ സാധിച്ചു.

See also  എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം

Related Articles

Back to top button