Kerala

സ്വത്ത് തർക്കം: പാലക്കാട് യുവതി ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ചു

പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട് യുവതി ഭർതൃ പിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു. പരുക്കേറ്റ മലയിൽ മുഹമ്മദാലി (65) യെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിന്റെ ഭാര്യ ഷബ്‌നയാണ് ആക്രമിച്ചത്. ഷെരീഫ് വിദേശത്താണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം.

പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിലായി. കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

കാൽമുട്ടിന് പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

The post സ്വത്ത് തർക്കം: പാലക്കാട് യുവതി ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ചു appeared first on Metro Journal Online.

See also  കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം നിഷേധിക്കുന്നു; എല്ലാവരും ഒന്നിച്ച് നിന്ന് ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി

Related Articles

Back to top button