National
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപ്പെട്ടു; വേഗത കുറവായതിനാൽ ഒഴിവായത് വൻ ദുരന്തം

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു. ചന്ദൗലിയിൽ നന്ദൻ കാനൻ എക്‌സ്പ്രസിലായിരുന്നു അപകടം. ട്രെയിനിലെ കോച്ചുകൾ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിംഗ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപ്പെട്ടത്.
ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകൾ വേർപ്പെട്ടത്. സ്റ്റേഷനിലേക്ക് കയറുന്ന സമയമായതിനാൽ ട്രെയിനിന്റെ വേഗതയും കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
എസ് 4, എസ് 5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിംഗാണ് വേർപ്പെട്ടത്. പുരിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. നാല് മണിക്കൂറോളം നേരമെടുത്താണ് ഒടുവിൽ തകരാർ പരിഹരിച്ചത്.
The post ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപ്പെട്ടു; വേഗത കുറവായതിനാൽ ഒഴിവായത് വൻ ദുരന്തം appeared first on Metro Journal Online.