Kerala

കെ സി വേണുഗോപാൽ ഇടപെട്ടു; പുനലൂരിൽ വിമതനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് സഞ്ജയ് ഖാൻ

പുനലൂരിൽ വിമതനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. കെ സി വേണുഗോപാലിന്റെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം. കെ സി വേണുഗോപാലുമായി നേരിട്ട് സംസാരിച്ചെന്നും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ പറഞ്ഞു

പുനലൂരിൽ കോൺഗ്രസ് വിമതനെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കുമെന്ന് അറിയിച്ചത്. ലീഗ് സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ന് നാമനിർദേശ പത്രിക നൽകുമെന്നുമാണ് ഇയാൾ ഇന്ന് രാവിലെ പറഞ്ഞിരുന്നത്

അനുനയ നീക്കങ്ങളുമായി ജില്ലയിലെ നേതാക്കൾ വന്നെങ്കിലും സഞ്ജയ് ഖാൻ വഴങ്ങിയിരുന്നില്ല. പിന്നീടാണ് കെസി വേണുഗോപാൽ നേരിട്ട് സംസാരിച്ചത്. പുനലൂരിൽ മുസ്ലിം ലീഗിനാണ് യുഡിഎഫ് സീറ്റ് നൽകിയിരിക്കുന്നത്.
 

See also  നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

Related Articles

Back to top button