Local
കാട്ടുപന്നി ശല്യത്തിന് പരിഹാരം ഉണ്ടാക്കണം.

കൊടിയത്തൂർ:അധ്വാനവും പണവും മുടക്കി കൃഷി ചെയ്യുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാട്ടു പന്നികൾക്കെതിരെ പരിഹാരം കാണണമെന്ന് സൗത്ത് കൊടിയത്തൂർ ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ( ഇക്ര) പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. അധികൃതർ ഇക്കാര്യത്തിൽ പെട്ടെന്ന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ കർഷകർ തീരാനഷ്ടത്തിലാവും. അസോസിയേഷൻ യോഗത്തിൽ പ്രസിഡണ്ട് കെ.കുഞ്ഞോയി മാസ്റ്റർ അധ്യക്ഷം വഹിച്ചു. എം.അഹമ്മദ് കുട്ടി മദനി, പി.അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, പി അബ്ദുൽ നാസർ, പി മുഹമ്മദ് മാസ്റ്റർ, കെ അഹമ്മദ്, പി ബഷീറുദ്ധീൻ മാസ്റ്റർ, കണ്ണാട്ടിൽ റഹീം മാസ്റ്റർ, പി. അബ്ദുഷുക്കൂർ , വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.