വാർത്തവായന മത്സരം സംഘടിപ്പിച്ചു.

മുക്കം: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സി ടി വി ചാനൽ മുക്കവും ചേർന്ന് വാർത്തവായന മത്സരം സംഘടിപ്പിച്ചു.വിവിധ ഹൈസെക്കന്ററി സ്കൂളുക്കളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സരത്തിൽ ഒന്നാം സ്ഥാനം – അഫ്രീൻ ഫാത്തിമ (ചേന്ദമംഗല്ലൂർ ഹൈസെക്കന്ററി സ്കൂൾ ) രണ്ടാം സ്ഥാനം – ലിയ ഫാത്തിമ ( പി ടി എം എച്ച് എച്ച് എസ് എസ് കൊടിയത്തൂർ ) മൂന്നാം സ്ഥാനം – ഏഞ്ചൽ മേരി കുരിയക്കോസ് (സെന്റ് ജോസഫ് ഹൈസെക്കന്ററി സ്കൂൾ കോടഞ്ചേരി ) എന്നിവർ കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സിറ്റിവി മാനേജിങ് ഡയറക്ടറും കേരളാ വിഷൻ ഡയറക്ടർ ബോർഡ് മെമ്പറും ആയ എ സി നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ ഡയറക്ടർ ഫാ.മാർട്ടിൻ ആഗസ്റ്റിൻ ഉൽഘാടനം നിർവഹിച്ചു. ഡോൺ ബോസ്കോ കോളേജ് മമ്പാറ്റയുടെ പ്രിൻസിപ്പാൾ ഫാ.ജോബി എം എബ്രഹാം, ഡോൺ ബോസ്കോ ഐ ടി ഐ പ്രിൻസിപ്പാൾ ഫാ. ആൻട്രി എന്നിവർ പരിപാടിയിൽ സംസാരിച്ചു. വേദിയിൽ വിനോദ് നിസരി (സീനിയർ ന്യൂസ് എഡിറ്റർ സി ടിവി ന്യൂസ്), റിയാസ് കെ എം ആർ
(കേരളാ വിഷൻ ന്യൂസ് ബ്യൂറോചീഫ്), ഫസൽ ബാബു (ന്യൂസ് എഡിറ്റർ, സി ടി വി ), ജംഷിന വി (ലിറ്ററെറി ക്ലബ് കോഡിനേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു .