Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചതായാണ് വിവരം. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് യുവതിയുടെ പരാതി

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് യുവതിയെ സമീപിച്ചെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. പിന്നാലെയാണ് വീണ്ടും പരാതി നൽകിയത്

സോണിയ ഗാന്ധിക്ക് ഇ മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയെയും കുറിച്ച് പരാതിയിൽ പറയുന്നു. ഇയാളുടെ അറിവോടെ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു

ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്ന് പിൻമാറിയെന്നും യുവതി പറയുന്നു. പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
 

See also  ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മക്കും മകള്‍ക്കും യൂസുഫലിയുടെ കൈത്താങ്ങ്

Related Articles

Back to top button