Kerala

തിരൂർ സതീശിന് പിന്നിൽ ആന്റോ അഗസ്റ്റിൻ; ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരൂർ സതീശിന് പിന്നിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇരുവർക്കുമെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി മുൻ നേതാവ് ശ്രീശൻ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തിൽ പങ്കുണ്ട്. താൻ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ പോയതിന് തെളിവുണ്ടെങ്കിൽ അതയാൾ പുറത്തു വിടട്ടെയെന്നും ശോഭ പറഞ്ഞു

ആന്റോ പറഞ്ഞത് 500 തവണ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി എന്നാണ്. 500 പോയിട്ട് അഞ്ച് തവണയെങ്കിലും പോയതിന്റെ തെളിവുകൾ കാണിക്കാനാകുമോ. എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിനെ ഞാൻ വിളിച്ചെന്നാണ് പറഞ്ഞത്. ഏത് നമ്പറിൽ നിന്നാണ് വിളിച്ചതെന്നും ആ ഫോൺ കാണിക്കാൻ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു

ഏതെങ്കിലും ഒരു ഹോട്ടലിൽ എനിക്ക് മുറിയെടുത്തതിന് രേഖകൾ കാണിക്കാൻ ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ ആന്റോ അഗസ്റ്റിൻ തയ്യാറാകണം. പൊന്നാനിയിൽ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടർ ചാനൽ വ്യാജവാർത്തയുണ്ടാക്കിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു

The post തിരൂർ സതീശിന് പിന്നിൽ ആന്റോ അഗസ്റ്റിൻ; ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശോഭാ സുരേന്ദ്രൻ appeared first on Metro Journal Online.

See also  സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഡിഎംഒ കൈക്കൂലി കേസിൽ പിടിയിൽ

Related Articles

Back to top button