World

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു; 24 പേർക്ക് പരുക്ക്

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. 24 പേർക്ക് പരുക്കേറ്റു. വസീറിസ്ഥാൻ ജില്ലയിലെ ഖദ്ദി പ്രദേശത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയാണ് പൊട്ടിത്തെറിച്ചത്.

പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. പലരുടെയും നില ഗുരുതരമാണ്. സൈനിക നീക്കം നടന്നു കൊണ്ടിരിക്കുന്നതിനാൽ സംഭവസമയത്ത് പ്രദേശത്ത് കർഫ്യൂ ആയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു

ഉസൂദ് അൽ ഹർബ് എന്ന തീവ്രവാദ സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വസീറിസ്ഥാനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.

The post പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു; 24 പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു, ജനങ്ങൾക്ക് ഷെൽട്ടറുകളിൽ അഭയം തേടാൻ നിർദ്ദേശം

Related Articles

Back to top button