World

ട്രംപിന്റെ വിശ്വസ്തനും ഉറ്റ അനുയായിയുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും ഉറ്റ അനുയായിയുമായ ചാർലി കിർക്ക്(31) വെടിയേറ്റ് കൊല്ലപ്പെട്ടു. യുട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണ് ചാർലി കിർക്കിന് വെടിയേറ്റത്. കൂട്ട വെടിവെപ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് ചാർലി മറുപടി പറയുന്നതിനിടെയാണ് ആക്രമണം നടന്നത്

യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ് ചാർലി കിർക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ചാർലി. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകൻ കൂടിയായിരുന്നു അദ്ദേഹം

യുഎസിലെ യുവാക്കളുടെ ഹൃദയത്തെ ചാർലിയേക്കാൾ മനസിലാക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാൻ. ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു എന്നും ട്രംപ് വികാരാധീനനായി പ്രതികരിച്ചു.
 

See also  ഗാസയിൽ വീണ്ടും ആക്രമണം; ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

Related Articles

Back to top button