Movies

അടുത്ത വില്ലന്റെ വിളയാട്ടം; മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന കളങ്കാവൽ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കളങ്കാവൽ എന്നാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴമത്തെ ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടി ഒരു വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു ജിതിൻ കെ. ജോസ്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൽ വിനായകനാണ് നടനായി എത്തുന്നത് മമ്മൂട്ടി വില്ലനായും. ഇരുവരും ഒന്നിക്കുന്നുവെന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് കളങ്കാവല്‍.

  • അതേസമയം ഗൗതം മേനോന്‍ സംവിധാനം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവയാണ് എത്തിയത്. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിനു സാധിച്ചിട്ടില്ല. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

The post അടുത്ത വില്ലന്റെ വിളയാട്ടം; മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന കളങ്കാവൽ ഫസ്റ്റ് ലുക്ക് പുറത്ത് appeared first on Metro Journal Online.

See also  കെട്ടിപ്പിടിച്ച് എന്നെ ഉമ്മവെച്ചു ; ഷാറൂഖ് ഖാന്‍ നന്മയുള്ള മനുഷ്യനാണെന്ന് പ്രിയാമണി

Related Articles

Back to top button