Kerala

കുട്ടിക്കാനത്ത് കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതുവത്സരാഘോഷത്തിന് എത്തിയ സംഘത്തിലെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് മരിച്ചത്. കോക്കാട്ട് ഹിൽസിൽ ഇന്നലെ രാത്രിയാണ് സംഭവം.

കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിന് എത്തിയതായിരുന്നു ഫൈസലും ഇരുപതോളം പേരടങ്ങുന്ന സംഘവും. വാഹനം നിർത്തി സംഘം പുറത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ ഒരു ഫോൺ വന്നപ്പോൾ ഫൈസൽ കാറിനുള്ളിലേക്ക് കയറി. ഈ സമയത്ത് അബദ്ധത്തിൽ കൈ തട്ടി ഗിയർ മാറുകയും കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയുമായിരുന്നു

പോലീസും ഫയർഫോഴ്‌സും രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് 350 അടി താഴ്ചയിൽ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്.

The post കുട്ടിക്കാനത്ത് കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച

Related Articles

Back to top button